IB officer : 'ഉണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധം, യുവതിയോട് പലപ്പോഴും പിണങ്ങും, വീണ്ടും സൗഹൃദത്തിലാകും, ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം എന്തെന്ന് അറിയില്ല': IB ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്ത്, തെളിവെടുപ്പ്

യുവതി ജീവനൊടുക്കിയ ദിവസം പരസ്പരം വഴക്കിട്ടിരുന്നുവെന്നും ഇയാൾ മൊഴി നൽകി
IB officer : 'ഉണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധം, യുവതിയോട് പലപ്പോഴും പിണങ്ങും, വീണ്ടും സൗഹൃദത്തിലാകും, ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം എന്തെന്ന് അറിയില്ല': IB ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്ത്, തെളിവെടുപ്പ്
Updated on

കൊച്ചി : തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്ത് സുരേഷുമായി ഇന്നലെ വൈകുന്നേരം തിരുവനന്തപുരം പേട്ട പോലീസ് തെളിവെടുപ്പ് നടത്തി. (IB officer death case)

പോലീസ് ഇയാളുമായി കൊച്ചിയിലെത്തി. നെടുമ്പാശേരിയിലെ ഇയാളുടെ അപ്പാർട്ട്മെൻ്റിൽ തെളിവെടുപ്പ് നടത്തും. ഇന്നലെ യുവതിയുടെ അപ്പാർട്ട്മെൻ്റിൽ തെളിവെടുപ്പ് നടത്തിയിരുന്നു. ഇയാളെ ചോദ്യം ചെയ്ത പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു.

ഇരുവരും തമ്മിലുള്ളത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നാണ് പ്രതി പറഞ്ഞത്. യുവതിയുമായി പലപ്പോഴും പിണങ്ങാറുണ്ടെന്നും, പിന്നീട് വീണ്ടും സൗഹൃദത്തിലാകുമെന്നും സുകാന്ത് പോലീസിനോട് പറഞ്ഞു. യുവതി ജീവനൊടുക്കിയ ദിവസം പരസ്പരം വഴക്കിട്ടിരുന്നുവെന്നും, എന്നാൽ, ആത്മഹത്യ ചെയ്യേണ്ട സാഹചര്യം എന്താണെന്ന് അറിയില്ലെന്നുമാണ് ഇയാൾ പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com