തിരുവനന്തപുരം : ഐ ബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസിലെ പ്രതിയായ സുകാന്ത് സുരേഷിനെ പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. ഇയാളെ ജൂൺ അഞ്ച് വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. (IB Officer death case)
ഇത് തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ്. പ്രതിയുടെ ലൈംഗിക ശേഷി പരിശോധനയും നടത്തും.
യുവതിയുടെ മരണത്തിൽ പ്രതിയുടെ സ്വാധീനം ശക്തമാണെന്ന് വ്യക്‌തമാക്കി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഇയാൾ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. രണ്ടു മാസത്തോളം ഒളിവിലായിരുന്നു.