തിരുവനന്തപുരം : ഐ ബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസിലെ പ്രതി സുകാന്ത് സുരേഷിനോട് പൊട്ടിത്തെറിച്ച് ബന്ധുക്കൾ. ഇയാൾ രണ്ടു മാസത്തിലേറെ ഒളിൽവിൽ കഴിയുകയും, ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെ കീഴടങ്ങുകയുമായിരുന്നു. (IB officer death case)
ഇയാളെ തിരിച്ചറിയാനായി ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. 'നീ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടല്ലോ, നിനക്ക് പോയി ചത്തൂടായിരുന്നോ' എന്നൊക്കെയാണ് അവർ പറഞ്ഞത്.
എന്നാൽ, പ്രതി അക്ഷോഭ്യനായി തല താഴ്ത്തി നിന്നു. കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിൽ എത്തിയാണ് ഇയാൾ കീഴടങ്ങിയത്. ഇന്നലെ ഇയാളെ റിമാൻഡ് ചെയ്തിരുന്നു.