
തിരുവനന്തപുരം: സംസ്ഥാനത്ത് കളക്ടർമാർ ഉൾപ്പടെ ഐ.എ.എസ് തലപ്പത്ത് അഴിച്ചു പണി(IAS chiefs). 4 ജില്ലകളിലെ കളക്ടർമാരെയാണ് മാറ്റിയത്. പുതിയ എറണാകുളം ജില്ലാ കളക്ടറായി ജി പ്രിയങ്കയെ നിയമിച്ചു. എം.എസ് മാധവിക്കുട്ടിയെ പാലക്കാട് കളക്ടറായി മാറ്റി.
കോട്ടയം കളക്ടറായി ചേതൻകുമാർ മീണ നിയമിതാനായി. ഡോ. ദിനേശ് ചെറുവത്തിനെ ഇടുക്കി കളക്ടറായി നിയമിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറായി കെ ഉമേഷിനെയും പൊതു വിദ്യാഭ്യാസ സെക്രട്ടറിയായി കെ വാസുകിയെയും നിയമിച്ചു. തൊഴിൽവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി എസ് ഷാനവാസ് നിയമിതാനായി. ഡോ. എസ് ചിത്രയെ പൊതു വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയാക്കിയുമാണ് പുതിയ നിയമനം വന്നിരിക്കുന്നത്.