'ഇനി കേരളത്തിലേക്കില്ല': മൂന്നാറിലെ ദുരനുഭവം പങ്കുവെച്ച് മുംബൈ സ്വദേശിനി | Munnar

പോലീസും ടാക്സി ഡ്രൈവർമാർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
'ഇനി കേരളത്തിലേക്കില്ല': മൂന്നാറിലെ ദുരനുഭവം പങ്കുവെച്ച് മുംബൈ സ്വദേശിനി | Munnar
Published on

ഇടുക്കി: മൂന്നാർ സന്ദർശനത്തിനിടെ ടാക്സി ഡ്രൈവർമാരിൽ നിന്നും പോലീസിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവെച്ച മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്ക് വഴിയൊരുക്കി. മുംബൈയിൽ അസിസ്റ്റൻ്റ് പ്രൊഫസറായ ജാൻവി എന്ന യുവതിയാണ് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.(I won't go to Kerala again, Mumbai native shares her ordeal in Munnar)

കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷം ഓൺ ലൈനായി ബുക്ക് ചെയ്ത ടാക്സിയിലാണ് ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറിൽ എത്തിയപ്പോൾ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണെന്നും കോടതി ഉത്തരവുണ്ടെന്നും പറഞ്ഞ് ഒരു സംഘം ടാക്സി തടഞ്ഞു.

സ്ഥലത്തെ ടാക്സി വാഹനത്തിൽ മാത്രമേ പോകാൻ അനുവദിക്കൂ എന്ന് അവർ നിർബന്ധിച്ചു. ഇതോടെ യുവതി പോലീസിൻ്റെ സഹായം തേടി. എന്നാൽ, സ്ഥലത്തെത്തിയ പോലീസും പ്രദേശവാസികളായ ടാക്സി ഡ്രൈവർമാർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

തുടർന്ന് മറ്റൊരു ടാക്സി വാഹനത്തിൽ യാത്ര ചെയ്യേണ്ടി വന്നുവെന്നും എന്നാൽ സുരക്ഷിതമല്ലെന്നു തോന്നിയതിനെ തുടർന്ന് ട്രിപ്പ് പാതിവഴിയിൽ അവസാനിപ്പിച്ച് മടങ്ങുകയായിരുന്നുവെന്നും ജാൻവി പറഞ്ഞു.

പ്രദേശിക ടാക്സി ലോബിയുടെ ഇടപെടലും പോലീസ് അതിന് കൂട്ടുനിന്നെന്നുമുള്ള യുവതിയുടെ വെളിപ്പെടുത്തൽ ടൂറിസം മേഖലയിലെ സുരക്ഷയെക്കുറിച്ചും പ്രദേശവാസികളുടെ പെരുമാറ്റത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com