
കണ്ണൂര്‍: കണ്ണൂരിൽ കുഞ്ഞുമായി പുഴയിൽ ചാടി മരിച്ച റീമയുടെ ഫോൺ സംഭാഷണം പുറത്ത്(Reema death). റീമയും ഭർത്താവും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തു വന്നത്. ശബ്ദരേഖയിൽ ഭർത്താവ് കുഞ്ഞിനെ വേണമെന്നാവശ്യപ്പെടുന്നത് സംബന്ധിച്ച വിവരമാണ് ഉള്ളത്. മാത്രമല്ല; കമൽരാജിന്റെ അമ്മയാണ് എല്ലാ പ്രശ്നത്തിനും കാരണമെന്നും റീമ സംഭാഷണത്തിൽ പറയുന്നുണ്ട്. റീമ ആത്മഹത്യാ ചെയ്യുന്നതിന് തൊട്ടു മുൻപത്തെ ദിവസത്തെ സംഭാഷണമാണ് പുറത്തു വന്നിട്ടുള്ളത്.
‘’അമ്മയുടെ അടുത്തേക്ക് കുഞ്ഞിനെ അയക്കില്ല. വൃത്തികെട്ട സ്ത്രീയാണ് അവർ. അങ്ങനെ അയക്കേണ്ടി വന്നാൽ കുഞ്ഞിനെയും കൊണ്ട് ആത്മഹത്യ ചെയ്യും. " - എന്ന് റീമ സംഭാഷണങ്ങൾക്കിടയിൽ പറയുന്നുണ്ട്. ഇതേ സംഭാഷണത്തിൽ തന്നെ കുഞ്ഞിനെ ആവശ്യപ്പെട്ട് കമൽരാജ് വാശിപിടിക്കുന്നതും കേൾക്കാം. അതേസമയം റീമയുടെ ആത്മഹത്യാ കുറിപ്പിൽ തന്റെയും മകന്റെയും മരണത്തിനുത്തരവാദി ഭർത്താവും അമ്മയുമാണെന്നാണ് റീമ എഴുതിയിട്ടുണ്ട്.