
ബിഗ് ബോസ് സീസൺ ഏഴ് അവസാന നാളുകളിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ ദിവസം ബിബി വീട്ടിൽ നിന്നും സ്ട്രോങ്ങ് മത്സരാർത്ഥിയായ ബിന്നി എവിക്ടായതോടെ ടോപ് ടെൻ മത്സരാർത്ഥികളുമായി ഷോ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇവരിൽ ആരാകും ടോപ് ഫൈവിൽ എത്തുക എന്നതാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷമുള്ള മത്സരാർത്ഥികളുടെ പരാമർശങ്ങളും മറ്റും വിവാദങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. അത്തരത്തിലുള്ള ഒരു പരാമർശമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബിഗ് ബോസ് സീസൺ ഏഴിലെ മത്സരാർത്ഥിയായിരുന്ന ഒനീൽ സാബുവിന്റെ വാക്കുകളാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. 'ലക്ഷ്മിയുടെ വിഷയം താൻ ഡിഫമേഷനിലൂടെ തന്നെ നേരിടും, അത് താൻ വിടാൻ ശ്രമിച്ചിട്ടില്ല' എന്നാണ് ഒനീൽ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഒനീലിന്റെ വെളിപ്പെടുത്തൽ.
താൻ നേരത്തെ പറഞ്ഞതുപോലെ തന്നെ ലക്ഷ്മിയുടെ വിഷയം ഡിഫമേഷനിലൂടെ തന്നെ നേരിടുമെന്നും ലക്ഷ്മി അകൗണ്ടബിൾ ആകണമെന്നും ഒനീൽ പറഞ്ഞു. ഇങ്ങനത്തെ ആൾക്കാർ ചുമ്മ ഒരു പോസ്റ്റിന് താഴെ വന്നിട്ട് ഒരു കമന്റ് ഇട്ടിട്ട് പോവില്ലേ, അപ്പോൾ അവിടെ വന്നിട്ട് ആയിരം പേര് വന്നിട്ട് തല്ലുകൂടുമെന്നും അതാണ് ലക്ഷ്മിയെന്നും ഒനീൽ പറയുന്നു. ബോട്ടിൽ ടാസ്കിന്റെ ഗെയിമിൽ, ‘ഒനീൽ ക്യാപ് ഇട്ടിട്ടില്ല, ഇയാൾ ഇങ്ങനെ കളിക്കുന്നില്ല’ ഇത് പറയാൻ വേണ്ടി ഒരാൾ അവിടെ എന്തിനാണ്? 'ബിഗ് ബോസ് എന്താണ് ഗുമസ്തനെ വെച്ചിരിക്കുന്നോ?' എന്നും ഒനീൽ ചോദിക്കുന്നു. ലക്ഷ്മിക്ക് ഒരു ഗെയിമുമില്ലെന്നും പി.ആർ ആണ് ഗെയിം എന്നും ഒനീൽ പറയുന്നു. താൻ വീട്ടിൽ നിന്ന് പോകില്ലെന്നും തനിക്ക് പി ആർ ഉണ്ടെന്നുള്ള ബലമാണ് ലക്ഷ്മിക്കെന്നും ഒനീൽ പറയുന്നു.
അതേസമയം, ബിഗ് ബോസ് വീട്ടിൽ മസ്താനിയെ ഒനീൽ മോശമായി സ്പർശിച്ചുവെന്ന പേരിൽ ലക്ഷ്മി രംഗത്ത് എത്തിയിരുന്നു. ഒനീലിനെതിരെ വ്യാപക വിമർശനമാണ് അന്ന് ലക്ഷ്മി നടത്തിയത്. അന്നത്തെ വീക്കന്റ് എപ്പിസോഡിൽ മോഹൻലാൽ പ്രസ്തുത വിഷയം ചർച്ചയാക്കുകയും ലക്ഷ്മിയോട് ഒനീലിനോട് മാപ്പ് പറയാൻ ആവശ്യപ്പെടുകയും, ലക്ഷ്മി ഒനീലിനോട് മാപ്പ് പറയുകയും ചെയ്തിരുന്നു.