

ബിഗ് ബോസ് സീസൺ ഏഴ് അവസാനിക്കാൻ ഇനി 9 ദിവസങ്ങൾ മാത്രമാണ് ഉള്ളത്. നൂറയെ കൂടാതെ ടോപ്പ് ഫൈവിൽ എത്തുന്നത് ആരൊക്കെയാകും? ആരാകും കപ്പ് നേടുന്നത്? എന്നറിയാനുള്ള ആകാംഷയിലാണ് ബിബി പ്രേക്ഷകർ. ഇതിനിടെ, സാധ്യത പട്ടികയിൽ കൂടുതൽ ആളുകളും പറയുന്നത് അനുമോളുടെ പേരാണ്. അതേസമയം, അനുമോൾ 16 ലക്ഷം രൂപ മുടക്കി പിആർ നൽകിയാണ് ബിബി ഹൗസിൽ എന്നാലിപ്പോൾ, അനുമോളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി പറയുകയാണ് താരത്തിന്റെ കുടുംബം.
അടുത്ത സീസണിൽ പോകാൻ വേണ്ടിയാണ് അനു തീരുമാനിച്ചതെന്നും ഞങ്ങൾ നിർബന്ധിച്ചാണ് പോയതെന്നും ഇവർ പറയുന്നു. പണത്തിന് വേണ്ടിയാണ് അവൾ പോയത്. പുറത്ത് നിൽക്കുകയാണെങ്കിൽ മാസത്തിൽ 25 ദിവസവും വർക്ക് കാണുമെന്നാണ് അനുവിന്റെ സഹോദരി പറയുന്നത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു കുടുംബത്തിന്റെ തുറന്നുപറച്ചിൽ.
"അച്ഛനും അമ്മയ്ക്കും ബിഗ് ബോസിലേക്ക് വിടാൻ ഇഷ്ടമായിരുന്നില്ല. ഷോ കാണുന്നവർക്ക് എല്ലാം അറിയാം അനു എത്രമാത്രം കണ്ടന്റ് കൊടുക്കുന്നുണ്ടെന്ന്. അതുകൊണ്ട് തന്നെ പിആർ കൊണ്ട് മാത്രം ഇവിടെ വരെ എത്തിയെന്ന് പറയരുത്. ഏഷ്യാനെറ്റിന്റെ എൺപത് ശതമാനം പ്രമോയും അനുവിന്റെ പേരിലാണ് വന്നിരിക്കുന്നത്. പിആർ ഉണ്ടെങ്കിൽ പോലും കണ്ടന്റ് കൊടുത്താൽ മാത്രമേ ആ വീട്ടിൽ നിൽക്കാൻ പറ്റുമെന്നാണ് പറയുന്നത്. എല്ലാവർക്കും പിആറുണ്ട്. 16 ലക്ഷത്തിന് ആരെങ്കിലും സമീപിച്ചിട്ടുണ്ടാകും എന്ന് പറഞ്ഞതാകാം. അല്ലാതെ അത്രയും പണം കൊടുത്ത് പോകാനുള്ള സിറ്റുവേഷനല്ല ഞങ്ങളുടേത്." - കുടുംബം പറയുന്നു.
പത്ത് ദിവസം നിൽക്കാൻ വേണ്ടിയാണ് അനുമോൾ ബിഗ് ബോസിൽ പോയത് എന്നാണ് പിതാവ് പറയുന്നത്. അങ്ങനെയുള്ള ഒരാൾ എന്തിനാണ് 16 ലക്ഷം മുടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അനു കൊണ്ടുപോയ വസ്ത്രങ്ങൾ പോലും അഞ്ച് വർഷമായി ഉപയോഗിക്കുന്നതാണെന്നും ഇവകുടുംബം പറയുന്നു.