Description
Digital Voice of Kerala
Friday, March 27, 2026

Digital Voice of Kerala
HomeKerala'RSSൻ്റെ പ്രധാന ടാർഗറ്റ് ആയിരുന്നു ഞാൻ, ചില്ലറ വോട്ടിന് വേണ്ടി രാഷ്ട്രീയ...

‘RSSൻ്റെ പ്രധാന ടാർഗറ്റ് ആയിരുന്നു ഞാൻ, ചില്ലറ വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ല, ശുദ്ധ അസംബന്ധം പറയാൻ സതീശന് മടിയില്ല’: മുഖ്യമന്ത്രി | RSS

🎙️ Latest Podcast

തൃശൂർ: ആർഎസ്എസുമായി ചേർന്ന് മത്സരിച്ചെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണത്തെ ‘ശുദ്ധ അസംബന്ധം’ എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചില്ലറ വോട്ടുകൾക്ക് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന ശീലം ഇടതുപക്ഷത്തിനില്ലെന്നും കോൺഗ്രസാണ് പലപ്പോഴും നാണംകെട്ട കൂട്ടുകെട്ടുകൾക്ക് പിന്നാലെ പോയിട്ടുള്ളതെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു.(I was the main target of RSS, says Chief Minister)

രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലം മുതൽ താൻ ആർഎസ്എസിന്റെ പ്രധാന ടാർഗെറ്റ് ആയിരുന്നുവെന്ന് എല്ലാവർക്കും അറിയാം. ഇപ്പോൾ എന്തും വിളിച്ചു പറയാമെന്ന നിലയിലാണ് സതീശൻ. ആർഎസ്എസ് എങ്ങനെയാണ് തന്നെ കണ്ടിട്ടുള്ളതെന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് വാഗ്ദാനങ്ങൾ ഒരിക്കലും പാലിക്കാറില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ തറക്കല്ലിടൽ കഴിഞ്ഞ മാസമാണ് നടന്നത്. പണം പിരിച്ച ശേഷം പദ്ധതികൾ നടപ്പിലാക്കാതിരിക്കുന്നത് ഗുരുതരമായ കാര്യമാണെന്നും ജനങ്ങൾ എൽഡിഎഫിനെയും യുഡിഎഫിനെയും താരതമ്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാട് ടൗൺഷിപ്പ് വിഷയത്തിൽ പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും വിളിച്ച് ചർച്ച ചെയ്ത ശേഷമാണ് സർക്കാർ തീരുമാനമെടുത്തത്. മുസ്ലിം ലീഗ് സ്വന്തമായി വീട് നിർമ്മിക്കുമെന്ന് അറിയിച്ചപ്പോഴും സതീശനുമായി സംസാരിച്ചിരുന്നു. കോൺഗ്രസ് ടൗൺഷിപ്പുമായി സഹകരിക്കുമെന്നായിരുന്നു അന്നത്തെ ധാരണയെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

നമ്മുടെ നാട് മതനിരപേക്ഷതയുടെ വിളനിലമാണ്. അപരമത വിദ്വേഷം പടർത്താനുള്ള നീക്കമാണിത്. ഏതെങ്കിലും ഒരു മതവിഭാഗത്തിൽ പെട്ടവർക്ക് മാത്രമേ മത്സരിക്കാനും ജയിക്കാനും കഴിയൂ എന്ന് കരുതുന്നത് ശരിയല്ല. ഗുരുവായൂരിലെ ജനങ്ങൾ ഇത്തരം പ്രസ്താവനകളിൽ തെറ്റിദ്ധരിക്കപ്പെടില്ല എന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. അമ്പലപ്പുഴ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഒരു പോറലും ഏൽപ്പിക്കാൻ ഇത്തരം വിദ്വേഷ പ്രചാരകർക്ക് കഴിയില്ലെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.