"നെഗറ്റീവ് പറയുന്നവരുടെ മുന്നിൽ ലാലേട്ടന്റെ കൈപിടിച്ച് ബിഗ് ബോസിൽ കയറണമെന്ന് ആഗ്രഹിച്ചിരുന്നു"; രേണു സുധി | Bigg Boss

അനുമോൾ, അനീഷ്, അക്ബർ, നൂറ, ഷാനവാസ് എന്നിവർ ഫൈനലിൽ എത്തുമെന്നാണ് പ്രതീക്ഷ.
Renu
Published on

ബി​ഗ് ബോസ് സീസൺ ഏഴിൽ പ്രേക്ഷകർ ഏറെ പിന്തുണച്ച മത്സരാർത്ഥിയായിരുന്നു സോഷ്യൽ മീഡിയ വൈറൽ താരം രേണു സുധി. എന്നാൽ മുപ്പത് ദിവസത്തോളം ഹൗസിൽ നിന്നശേഷം രേണു സ്വമേധയ ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോകുകയായിരുന്നു. ഇതിനു ശേഷം വലിയ തിരക്കാണ് രേണുവിന്. നൂറ് ദിവസം ബി​ഗ് ബോസിൽ നിന്നിരുന്നുവെങ്കിൽ കിട്ടാൻ സാധ്യതയുള്ള പ്രതിഫലത്തിന്റെ ഇരട്ടി താരം ഇതിനകം നേടികഴിഞ്ഞു.

ഇപ്പോൾ, ബി​ഗ് ബോസിനുശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് രേണു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു രേണുവിന്റെ വെളിപ്പെടുത്തൽ. തനിക്ക് ബി​ഗ് ബോസ് ഫെയ്ക്ക് ആയി തോന്നിയിട്ടില്ലെന്നാണ് രേണു പറയുന്നത്. ബിബി ഹൗസിൽ അഞ്ച് ദിവസം നമ്മുടെ യഥാർത്ഥ സ്വഭാവം മൂടിവയ്ക്കാനാകുമെന്നും എന്നാൽ, പിന്നെ എന്തായാലും നമ്മുടെ ക്യാരക്ടർ പുറത്താകുമെന്നും രേണു പറയുന്നു. തനിക്ക് ട്രോഫി കിട്ടണമെന്നൊന്നും താൻ പറഞ്ഞിട്ടില്ല. നെഗറ്റീവ് പറയുന്നവരുടെ മുന്നിൽ ലാലേട്ടന്റെ കൈപിടിച്ച് ഒരു ദിവസമെങ്കിലും ആ ഹൗസിൽ കയറണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരു ദിവസം നിൽക്കാൻ പോയ താൻ 35 ദിവസം അവിടെ നിന്നു. താൻ എവിക്ട് ആയതല്ലെന്നും വാക്കൗട്ട് ആയി വന്നതാണെന്നും താരം പറയുന്നു.

ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയതിനുശേഷം ഒരുപാട് അവസരങ്ങൾ വന്നുവെന്നാണ് രേണു പറയുന്നത്. ഹാപ്പിയാണ്. ഇപ്പോൾ ലൊക്കേഷനിൽ നിന്ന് ലൊക്കേഷനിലേക്കും മറ്റും പോയിക്കൊണ്ടിരിക്കുകയാണ്. ഇതിനു മുൻപും ഇങ്ങനെയായിരുന്നു. എന്നാലിപ്പോൾ തിരക്ക് കൂടിയെന്നും താരം പറഞ്ഞു.

ബിഗ് ബോസ് മത്സരാർത്ഥികളിൽ അനീഷിനെയാണ് സപ്പോർട്ട് ചെയ്യുന്നത്. അനീഷ് നല്ല ഗെയിമറാണ്. എല്ലാവരും നന്നായി കളിക്കട്ടെ. അനുമോൾ, അനീഷ്, അക്ബർ, നൂറ, ഷാനവാസ് എന്നിവർ ഫൈനലിൽ എത്തുമെന്നാണ് പ്രതീക്ഷയെന്നും രേണു സുധി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com