
കണ്ണൂർ: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയെ കണ്ട ദൃക്സാക്ഷി മൊഴി നിർണായകമായി(Govindachamy). കണ്ണൂർ ബൈപ്പാസ് റോഡിൽ വെച്ചാണ് വിനോജ് എന്നയാൾ ഗോവിന്ദചാമിയെ കണ്ടത്.
പ്രതിക്ക് ഒരു കൈപ്പത്തിയില്ലത്ത കാര്യം ശ്രദ്ധയിൽ പെട്ടതോടെ വിനോജ് "എടാ ഗോവിന്ദചാമിയെന്ന് ഉറക്കെ വിളിച്ചു. ഇതോടെ പ്രതി ഓടിയതായി വിനോജ് പറയുന്നു.
ഇതോടെ നാട്ടുകാരും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ണൂർ കളാപ്പ് പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നും ഗോവിന്ദച്ചാമിയെ പിടികൂടിയത്.