

കണ്ണൂർ: മലയാളം പറയാൻ അറിയില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിമർശനത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. താന്‍ തൃശൂരില്‍ ജനിച്ചുവളര്‍ന്നയാളാണെന്നും രാജ്യം മുഴുവന്‍ സേവനം ചെയ്ത വ്യോമസേന പട്ടാളക്കാരന്‍ എം കെ ചന്ദ്രശേഖരന്റെ മകനാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തനിക്ക് മുണ്ടുടുക്കാനും അറിയാം, വേണമെങ്കിൽ മുണ്ടിൽ കുത്തിവെക്കാനും അറിയാം. മലയാളത്തിൽ സംസാരിക്കാനും അറിയാം, മലയാളത്തിൽ തെറി പറയാനും അറിയാം. ജനങ്ങൾക്ക് വികസനസന്ദേശം മലയാളത്തിൽ പറയാനും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
പഠിക്കാൻ ഞാൻ കോണ്‍ഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നുമല്ല വന്നിട്ടുള്ളത്. ഞാനിവിടെ വന്നിരിക്കുന്നത് ജനങ്ങളുടെ ജീവിതത്തിൽ വ്യത്യാസം കൊണ്ടു വരാനും അതിനു വേണ്ടി അധികാരം പിടിച്ചില്ലെങ്കിൽ ഞാൻ മടങ്ങിപ്പോവില്ലെന്ന് അന്ന് പറഞ്ഞിരുന്നു. ഇന്നും അതു തന്നെ പറയുന്നുവെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.