തിരുവനന്തപുരം: ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന ആസ്ഥാനത്തെത്തിയ രാജേന്ദ്രനെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പാർട്ടിയിലേക്ക് സ്വീകരിച്ചു. രാജേന്ദ്രനൊപ്പം നീലംപേരൂരിൽ നിന്നുള്ള സിപിഎം പ്രവർത്തകൻ സന്തോഷും ബിജെപിയിൽ ചേർന്നു.(I have endured a lot, S Rajendran joins BJP)
താനൊരു വലിയ പ്രമുഖനാണെന്ന് അവകാശപ്പെടുന്നില്ലെന്നും എന്നാൽ ഒരു കാലത്തും സിപിഎമ്മിനെ ചതിച്ചിട്ടില്ലെന്നും രാജേന്ദ്രൻ പറഞ്ഞു. പലപ്പോഴും പാർട്ടിയിൽ നിന്ന് ഉപദ്രവിക്കരുതെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. ഒരുപാട് കാര്യങ്ങൾ സഹിച്ചാണ് ഇത്രയും കാലം നിന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും സഹായം ആവശ്യമാണെന്ന് താൻ തിരിച്ചറിയുന്നു. അതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദി സർക്കാരിന്റെ വികസന നയങ്ങളിൽ വിശ്വസിച്ച് കൂടുതൽ ആളുകൾ ബിജെപിയിലേക്ക് വരുന്നു എന്നതിന്റെ തെളിവാണ് രാജേന്ദ്രന്റെ വരവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.