"ഡയമണ്ട് ആഭരണങ്ങൾ വരെ ​ഗിഫ്റ്റ് കിട്ടി; രണ്ടാഴ്ചയ്ക്കുള്ളിൽ ബെ​ഹ്റിനിലേക്ക് പോകും"; ദുബായ് യാത്രയെക്കുറിച്ച് പ്രതികരിച്ച് രേണു സുധി | Bigg Boss

ദുബായ് ട്രിപ്പ് അടിപൊളിയായിരുന്നുവെന്നും പ്രമോഷന് പോയതാണെന്നും രേണു പറഞ്ഞു
Renu
Published on

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ ആരാധക പിന്തുണയുണ്ടായിരുന്ന ഒരു മത്സരാർത്ഥിയായിരുന്നു സോഷ്യൽ മീഡിയ വൈറൽ താരം രേണു സുധി. എന്നാൽ മുപ്പത് ദിവസം മാത്രമേ രേണുവിന് ബി​ഗ് ബോസിൽ തുടരാൻ സാധിച്ചുള്ളൂ. രേണു സ്വമേധയ ക്വിറ്റ് ചെയ്ത് പുറത്ത് വരുകയായിരുന്നു. പുറത്ത് കണ്ട രേണുവിനെ ആയിരുന്നില്ല ബിബി ഹൗസിൽ പ്രേക്ഷകർ കണ്ടത്. നല്ലൊരു ഗെയിമർ അല്ലാതിരുന്നിട്ട് കൂടി വോട്ടിങിൽ പോലും രേണു മുന്നിലായിരുന്നു. ഒരു പക്ഷെ ടോപ്പ് ഫൈവിൽ ഇടംപിടിക്കാൻ രേണുവിന് സാധിക്കുമായിരുന്നു. അതുകൊണ്ട് തന്നെ ഷോ ക്വിറ്റ് ചെയ്ത് പുറത്ത് വന്നതിനെതിരെ പലരും രേണുവിനെ കുറ്റപ്പെടുത്തിയിരുന്നു. കിട്ടിയ അവസരം ബുദ്ധിശൂന്യത കൊണ്ട് രേണു നശിപ്പിച്ചു എന്നായിരുന്നു ഉയർന്ന പ്രധാന വിമർശനം.

എന്നാൽ, രേണുവിന് കൃത്യമായൊരു മാസ്റ്റർ പ്ലാൻ ഉണ്ടെന്നത് താരത്തിന്റെ പ്രവൃത്തികളിൽ നിന്നും വ്യക്തമാണ്. ബി​ഗ് ബോസ് ഷോയിൽ നൂറ് ദിവസം കൊണ്ട് സമ്പാദിക്കാൻ കഴിയുന്നത് ഇവിടെ നിന്ന് രണ്ട് ആഴ്ചയ്ക്കുള്ളിൽ രേണു സമ്പാദിക്കുന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇതിനു പുറമെ വിലപിടിപ്പുള്ള ​ഗിഫ്റ്റുകളും ഇന്റർനാഷണൽ ട്രിപ്പുകളും രേണുവിന് ലഭിക്കുന്നുണ്ട്. ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം ദുബായിൽ പ്രമോഷന്റെ ഭാ​ഗമായി രേണു പോയിരുന്നു. രേണുവിന്റെ ആ​ദ്യത്തെ ഇന്റർനാഷണൽ ട്രിപ്പായിരുന്നു ഇത്. ഇതിന്റെ വിശേഷങ്ങൾ താരം തന്നെ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

പാപ്പിലോൺ എന്ന റെസ്റ്റോറന്റിൽ പാട്ട് പാടുന്നതിന്റേയും ഡാൻസ് ചെയ്യുന്നതിന്റേയും വീഡിയോ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെ താരം ബാർ ഡാൻസറായി ജോലി ചെയ്യാൻ പോയതാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ പതിനഞ്ച് ദിവസത്തെ ദുബായ് ട്രിപ്പിനുശേഷം തിരികെ നാട്ടിലെത്തിയ രേണുവിന്റെ വീഡിയോയാണ് വൈറലാകുന്നത്.

ദുബായ് ട്രിപ്പ് അടിപൊളിയായിരുന്നുവെന്നും പ്രമോഷന് പോയതായിരുന്നുവെന്നും താരം പറയുന്നു. ചിലപ്പോൾ രണ്ടാഴ്ചയ്ക്കുള്ളിൽ ബെ​ഹ്റിനിലേക്ക് പോകും. അവരുടെ തന്നെ ഒരു ബ്രാഞ്ച് അവിടെയുണ്ട്. ഒരുപാട് ​ഗിഫ്റ്റുകൾ കിട്ടി. ഡയമണ്ട് ആഭരണങ്ങൾ വരെ ​ഗിഫ്റ്റ് കിട്ടി. മോതിരവും മാലയുമാണ് കിട്ടിയത്. ഫോൺ ഒന്നും വാങ്ങിയില്ല. ബാർ ഡാൻസർ വിവാദത്തെ കുറിച്ച് ചോ​ദിച്ചപ്പോൾ, 'നോ കമന്റ്സ്' എന്നായിരുന്നു താരത്തിന്റെ മറുപടി.

Related Stories

No stories found.
Times Kerala
timeskerala.com