
ബിഗ് ബോസ് വീട്ടിലെ നെവിൻ്റെ സൂര്യനമസ്കാരത്തെ ട്രോളി ആര്യൻ. വാരാന്ത്യ എപ്പിസോഡിൽ മോഹൻലാലിൻ്റെ ആവശ്യപ്രകാരം നെവിൻ ചെയ്ത സൂര്യനമസ്കാരത്തെയാണ് ആര്യൻ ട്രോളിയത്. 'നെവിൻ്റെ സൂര്യനമസ്കാരം കണ്ടപ്പോൾ വയറുവേദനയാണെന്ന് തോന്നി' എന്നായിരുന്നു ആര്യൻ്റെ കമൻ്റ്. ഇതിൻ്റെ പ്രൊമോ വിഡിയോ പുറത്തു വന്നു.
'സൂര്യനമസ്കാരം അറിയാമോ' എന്ന് മോഹൻലാൽ ചോദിക്കുമ്പോൾ, 'ഇപ്പോൾ അറിയാം' എന്ന് നെവിൻ മറുപടി നൽകുന്നു. ഇതോടെ, 'ഒന്ന് കാണിക്കൂ..' എന്ന് മോഹൻലാൽ. തുടർന്ന് നെവിൻ സൂര്യനമസ്കാരം ചെയ്യാൻ തുടങ്ങി. 'ആദ്യം കൈകൂപ്പി പിടിച്ചിട്ട് ഇഷ്ടമുള്ളയാളെ മനസ്സിൽ വിചാരിക്കണം' എന്ന് നെവിൻ പറയുന്നു. 'ആരെയാണ് മനസ്സിൽ വിചാരിക്കേണ്ടത്?' എന്ന് മോഹൻലാൽ ചോദിക്കുമ്പോൾ, 'ആരെ വേണമെങ്കിലും വിചാരിച്ചോളൂ..' എന്നാണ് നെവിൻ പറയുന്നത്.
ശേഷം, 'ശ്വാസം ഉള്ളിലേക്കെടുത്ത് വലിച്ച് മുകളിലേക്ക് വിടുക' എന്ന് പറയുന്ന നെവിൻ പിന്നീട് ചില സ്റ്റെപ്പുകൾ കാണിക്കുന്നു. 'നന്നായിട്ടുണ്ട്' എന്ന് മറുപടി പറയുന്ന മോഹൻലാൽ, 'ഇതെങ്ങനെയുണ്ട്?' എന്ന് ആര്യനോട് ചോദിക്കുന്നു. 'ഇവൻ കാണിച്ചത് കണ്ട് വയറുവേദനയാണെന്ന് തോന്നി' എന്ന് ആര്യൻ മറുപടി പറയുന്നു. ഇത് കേട്ട് ചിരിക്കുന്ന മോഹൻലാലിനെയും വീഡിയോയിൽ കാണാം.