Jisele

"ഈ എവിക്ഷന്‍ പ്രതീക്ഷിച്ചിരുന്നു, ബി​ഗ് ബോസ് ഒട്ടും ഈസി അല്ല, ഏഴിന്‍റെ പണി കഠിനമായിരുന്നു, കുറേ കാര്യങ്ങള്‍ പഠിച്ചു"; മോഹന്‍ലാലിനോട് ജിസേൽ | Bigg Boss

'ഇന്നത്തെ എവിക്ഷന്‍ പ്രതീക്ഷിച്ചിരുന്നോ?' എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന്, 'പ്രതീക്ഷിച്ചിരുന്നു' എന്നായിരുന്നു ജിസൈലിന്‍റെ മറുപടി
Published on

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് പത്താം വാരത്തിലേക്ക് എത്തിനിൽക്കുമ്പോൾ പ്രേക്ഷകരെ സർപ്രൈസ് ചെയ്യിക്കുന്ന എവിക്ഷനുകളാണ് ഈ സീസണിൽ നടന്നത്. ഏറ്റവും ഒടുവിൽ നടന്ന രണ്ട് എവിക്ഷനും അത്തരത്തിലുള്ള ഒന്നായിരുന്നു. മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ ഞെട്ടിയ മറ്റൊരു എവിക്ഷൻ ഉണ്ടായിട്ടില്ല.

ശനിയാഴ്ച ഷോയിൽ നിന്ന് ഒനീൽ എവിക്ട് ആയിരുന്നു. പിന്നാലെ ഇന്നലെ ജിസേൽ തക്രാള്‍ ആണ് പ്രേക്ഷകവിധി പ്രകാരം പുറത്തായത്. ഏറെ നാടകീയമായി ബി​ഗ് ബോസ് നടത്തിയ എവിക്ഷന്‍ പ്രോസസില്‍ സഹമത്സരാര്‍ഥികള്‍ ഞെട്ടിയെങ്കിലും ജിസേലിന് വലിയ ഭാവവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. ഇതിനു പിന്നാലെ, 'ഇന്നത്തെ എവിക്ഷന്‍ പ്രതീക്ഷിച്ചിരുന്നോ?' എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന്, 'പ്രതീക്ഷിച്ചിരുന്നു' എന്നായിരുന്നു ജിസൈലിന്‍റെ മറുപടി. അതിനുള്ള കാരണവും ജിസേൽ പറഞ്ഞു.

"കഴിഞ്ഞ ഏതാനും ആഴ്ചകളായി ടാസ്കുകള്‍ നന്നായി ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല. താൻ തന്റെ ബെസ്റ്റ് ചെയ്തു. ചില സമയത്ത് നമ്മുടെ ഇമോഷന്‍സ്, നമ്മുടെ കണ്‍ട്രോളില്‍ അല്ല. അപ്പോള്‍ ഫോക്കസ് നഷ്ടപ്പെടും. ബി​ഗ് ബോസ് ഒട്ടും ഈസി അല്ല. ഏഴിന്‍റെ പണി അത്രയും കഠിനമായിരുന്നു. ഭയപ്പെടുത്തുന്ന ഒന്നായിരുന്നു. ഒരു ​ഗംഭീര അനുഭവമായിരുന്നു ബി​ഗ് ബോസ്." - ജിസേൽ പറഞ്ഞു.

"ഷോയിൽ 60 ദിവസം നിൽക്കുമെന്ന് താൻ കരുതിയില്ല. കുറെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. തനിക്ക് നല്ല സുഹൃത്തുക്കളെ കിട്ടി. ജീവിതശൈലിയും ആഹാരരീതിയും മാറി. ആഹാരത്തിന് കൂടുതല്‍ മൂല്യം വന്നു. വസ്ത്രങ്ങളോടുള്ള സമീപനം മാറി. അതിലൊക്കെ ഒരു ഈസി പേഴ്സണ്‍ ആയി മാറി ഇപ്പോള്‍. ആഹാരം ഉണ്ടാക്കാന്‍ പഠിച്ചു. കുറേ കാര്യങ്ങളും പണികളും പഠിച്ചു. ബാത്ത്റൂം കഴുകി ഇപ്പോള്‍ അതിലൊന്നും അറപ്പില്ല." ജിസേൽ കൂട്ടിച്ചേർത്തു. ആര്യനെ താൻ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുമെന്നും ജിസേൽ പറഞ്ഞു.

Times Kerala
timeskerala.com