തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി ഒരു വാർഡിൽ മത്സരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നതല്ലെന്ന് ആർ ശ്രീലേഖ. പാർട്ടിയുടെ സംസ്ഥാനത്തെ ഉപാധ്യക്ഷ എന്ന പദവിയാണ് നിലവിൽ തന്നെ ഏൽപ്പിച്ചിരുന്നത്. എന്നാൽ സ്ഥാനാർഥിത്വം അപ്രതീക്ഷിതമായിരുന്നുവെന്ന് ആർ ശ്രീലേഖ.
തിരുവനന്തപുരം കോർപ്പറേഷൻ ബി ജെ പി പിടിച്ചെടുക്കും. മത്സരിക്കാൻ പോകുന്ന ശാസ്തമംഗലം വാർഡിൽ നല്ല സാഹചര്യമാണ് നിലവിൽ ഉള്ളത്.
താൻ ജനിച്ചു വളർന്ന നാടാണെന്നും ഇവിടുത്തെ ആളുകളെ നല്ലപോലെ അറിയാം. മണ്ഡലത്തിലെ ജനങ്ങൾ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളിലും പരിഹാരം കണ്ടെത്താനായി ശ്രമിക്കുമെന്ന് സ്ഥാനാർഥിയായ ആർ ശ്രീലേഖ കൂട്ടിച്ചേർത്തു.