ആരോഗ്യം വീണ്ടെടുത്ത് പൊതുമണ്ഡലത്തിലേക്ക് സജീവമായി വരുന്നതില്‍ വളരെ സന്തോഷം ഉണ്ട് ; എം കെ മുനീറിനെ സന്ദര്‍ശിച്ച് മന്ത്രി മുഹമ്മദ് റിയാസ് |muhammad riyas

വ്യത്യസ്ത രാഷ്ട്രീയ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും, വ്യക്തിപരമായി നല്ല ബന്ധത്തിലാണ് ഞങ്ങൾ.
m k muneer
Published on

തിരുവനന്തപുരം : ഡോ. എം. കെ. മുനീറിനെ സന്ദര്‍ശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. മന്ത്രി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യം വീണ്ടെടുത്ത് പൊതുമണ്ഡലത്തിലേക്ക് ഇറങ്ങുവാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം എന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും നേരിട്ട് കണ്ടപ്പോഴും ഇക്കാര്യങ്ങള്‍ സംസാരിച്ചുവെന്നും മന്ത്രി കുറിച്ചു.

ഫേസ്ബുക്കിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം.....

ഡോ. എം. കെ. മുനീറിനെ അദ്ദേഹത്തിന്റെ വസതിയില്‍ പോയി കണ്ടിരുന്നു. അധികം വൈകാതെ തന്നെ അദ്ദേഹം പൊതുമണ്ഡലത്തില്‍ തിരിച്ചെത്തും എന്നത് ഏറെ സന്തോഷം പകരുന്ന കാര്യമാണ്.

ഡോ. എം. കെ. മുനീര്‍ അസുഖ ബാധിതനായി ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് വലിയ പ്രയാസം എല്ലാവരിലും ഉണ്ടായിരുന്നു. ആശുപത്രിയില്‍ നേരിട്ട് പോയി അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഡോക്ടര്‍മാരോട് സംസാരിച്ച സമയത്ത് എനിക്ക് ചെറിയ ആശങ്കയുണ്ടായിരുന്നു.

പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതി ഉണ്ടായി.മുനീര്‍ സാഹിബിനോട് ഫോണില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന് ആത്മവിശ്വാസം ഉള്ളതില്‍ വലിയ സന്തോഷം തോന്നി.

ആരോഗ്യം വീണ്ടെടുത്ത് പൊതുമണ്ഡലത്തിലേക്ക് ഇറങ്ങുവാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം എന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഇന്ന് നേരിട്ട് കണ്ടപ്പോഴും ഇക്കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചു.

ബഹുമാന്യനായ സി. എച്ച്. മുഹമ്മദ് കോയ സാഹിബും എന്റെ വാപ്പയും വളരെ അടുത്ത ബന്ധമായിരുന്നു. വ്യത്യസ്ത രാഷ്ട്രീയ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും, വ്യക്തിപരമായി നല്ല ബന്ധത്തിലാണ് ഞങ്ങളും. ഡോ. എം. കെ. മുനീര്‍ ആരോഗ്യം വീണ്ടെടുത്ത് പൊതുരംഗത്ത് സജീവമായി വരുന്നത് നാടിനും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും ഒരുപോലെ ഗുണകരമാകും.

Related Stories

No stories found.
Times Kerala
timeskerala.com