"പത്ത് മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഞാനിവിടെ നിൽക്കുന്നത്, ഈ പ്രായത്തിലായിരുന്നു വാപ്പ മരിച്ചത്"; വിങ്ങിപ്പൊട്ടി ഷാനവാസ്, ആശ്വസിപ്പിച്ച് അക്ബർ | Bigg Boss

'തന്റെ മക്കൾക്ക് വേണ്ടി ജീവിക്കാൻ വന്നതാണ്' എന്ന് ഷാനവാസ്; ‘ഇതൊന്നും നമുക്ക് അറിയില്ല, സോറി’, അക്ബർ
Bigg Boss
Published on

ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ വളരെ ആക്ടീവായ മത്സരാർഥികളാണ് ഷാനവാസും അക്ബറും. ഷോ ആരംഭിച്ച് അഞ്ചാമത്തെ ആഴ്ചയിൽ എത്തി നിൽക്കുമ്പോൾ ഇരുവരും വാശിയേറിയ പോരാട്ടമാണ് നടത്തുന്നത്. ഇതിനിടെയിൽ പലപ്പോഴും വലിയ തർക്കങ്ങളും ഇവർക്കിടയിൽ ഉണ്ടാകാറുണ്ട്. ഇതിന്റെ പേരിൽ നിരവധി തവണ ഇരുവരേയും കൺഫെഷൻ റൂമിലേക്ക് വിളിച്ച് ബിഗ് ബോസ് സംസാരിച്ചിട്ടുമുണ്ട്.

എല്ലാ ദിവസവും ഇങ്ങനെയായാൽ നിങ്ങളെ വിളിച്ച് സംസാരിക്കാൻ മാത്രമായി പ്രത്യേക സമയം വേണ്ടി വരുമല്ലോ എന്ന് ഇരുവരോടും ബിഗ് ബോസ് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസവും രണ്ടുപേരും തമ്മിൽ തർക്കം നടക്കുകയും രൂക്ഷമായ ഭാഷയിൽ തന്നെ ബി​ഗ് ബോസ് ഇരുവരേയും ശകാരിക്കുകയും ചെയ്തിരുന്നു. എന്നാൽ സ്നേഹത്തോടെ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്ന അക്ബറിനെയും ഷാനവാസിനെയുമാണ് കഴിഞ്ഞ എപ്പിസോഡിൽ കണ്ടത്. ലിവിങ്റൂമിൽ വച്ച് റെന, മസ്താനി തമ്മിലുണ്ടായ വഴക്കിൽ ഇടപെടാൻ എത്തിയതായിരിന്നു അക്ബറും ഷാനവാസും. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ അടിയായി. വഴക്ക് പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുന്ന അവസ്ഥയെത്തി. ഈ സമയം ഷാനവാസിനെ പ്രൊട്ടക്റ്റ് ചെയ്യാൻ അനീഷ് എത്തി.

പിന്നാലെയാണ് രണ്ട് പേരേയും ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചത്. ഇവിടെ വച്ചും ഇരുവരും വലിയ വാക്കുതർക്കമുണ്ടായി. എന്നാൽ എല്ലാം സോൾവ് ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഷാനവാസിന്റെ അസുഖത്തെ കുറിച്ച് അക്ബർ ചോദിച്ചത്. ആദ്യം ലൈഫ് സ്റ്റോറിയിൽ പറയാമെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയെങ്കിലും ഷാനവാസ് ഒടുവിൽ കാര്യം പറയുകയായിരുന്നു.

"പത്ത് മിനിറ്റിന്റെ വ്യത്യാസത്തിലാണ് താൻ ഇവിടെ നിൽക്കുന്നതെന്നാണ് ഷാനാവാസ് പറയുന്നത്. തനിക്ക് അറ്റാക്ക് വന്നതായിരുന്നു. പത്ത് മിനിറ്റ് കൂടി ആശുപത്രിയിലെത്തിക്കാൻ വൈകിയെങ്കിൽ താൻ മരിച്ചേനെ. തന്റെ ഈ പ്രായത്തിലായിരുന്നു വാപ്പ മരിച്ചത്. അറ്റാക്ക് തന്നെയായിരുന്നു. ഉമ്മയും അങ്ങനയാ പോയത്.'- വിങ്ങിപ്പൊട്ടി ഷാനവാസ് പറഞ്ഞു.

ഇതുകേട്ട് സങ്കടത്തോടെ ആശ്വസിപ്പിക്കുന്ന അക്ബറിനെയാണ് പിന്നീട് കാണുന്നത്. പേടിക്കേണ്ടെന്ന് അക്ബർ പറഞ്ഞപ്പോൾ, പേടിയില്ലെന്നും, ഉണ്ടങ്കിൽ താൻ ഇത്രയും സ്ട്രെസ് എടുത്ത് ഈ പണി ചെയ്യുവോ എന്നാണ് ഷാനവാസ് ചോദിക്കുന്നത്. 'തന്റെ മക്കൾക്ക് വേണ്ടി ജീവിക്കാൻ വന്നതാണ്' എന്നാണ് ഷാനവാസ് പറയുന്നത്. ‘ഇതൊന്നും നമുക്ക് അറിയില്ല. സോറി’, എന്ന് പറഞ്ഞ് ഷാനവാസിനെ അക്ബർ കെട്ടിപിടിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com