
സോഷ്യൽ മീഡിയയിൽ വൈറൽ താരമാണ് രേണു സുധി. വിവാദങ്ങളും വിമർശനങ്ങളും ഒരുപോലെ പിന്തുടരുമ്പോഴും രേണു ശക്തമായി മുന്നോട്ട് പോയിരുന്നു. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഹൗസിൽ രേണു എത്തിയതോടെ വലിയ ആകാംഷയോടെയാണ് ആരാധകർ ഓരോ എപിസോണും നോക്കിക്കാണുന്നത്.
ബിഗ് ബോസിൽ ആദ്യ ആഴ്ചയിൽ രേണു കത്തികയറിയെങ്കിലും പിന്നീട് രണ്ടാഴ്ചയായി അത്ര നല്ല പ്രകടനമല്ല രേണുവിൽ നിന്ന് ഉണ്ടാകുന്നത്. ഇപ്പോൾ ഹൗസിൽ രേണു ഉണ്ടോയെന്ന് പോലും അന്വേഷിക്കേണ്ട അവസ്ഥയാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ദിവസം 'വിവാഹമോചനം' എന്ന വിഷയത്തിൽ വീട്ടിൽ നടന്ന ഒരു ചർച്ചയിൽ രേണു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.
തൻ്റെ ആദ്യ വിവാഹബന്ധം വേർപിരിയാൻ ഉണ്ടായ കാരണത്തെ കുറിച്ച് രേണു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. "ഞാനും ഡിവോഴ്സ് ആയ ആളാണ്. ആദ്യ ജീവിതത്തിൽ താനും ഒരുപാട് അനുഭവിച്ചിട്ടുണ്ട്. കളവ് പറഞ്ഞാണ് തന്നെ വിവാഹം കഴിച്ചത്." - എന്നാണ് രേണു പറഞ്ഞത്. അതേസമയം, ഇതുവരെയും ഒരഭിമുഖത്തിലും പറയാത്ത കാര്യങ്ങളാണ് രേണു പറഞ്ഞിരിക്കുന്നത്.
ബിനു എന്നയാളെയാണ് താൻ ആദ്യം വിവാഹം കഴിച്ചത് എന്നാണ് മുൻപ് രേണു പറഞ്ഞത്. ആ വിവാഹം ഒരു മാസം മാത്രമാണ് നീണ്ട് നിന്നതെന്നും അതിനുശേഷമാണ് താൻ സുധിച്ചേട്ടനെ വിവാഹം കഴിച്ചത് എന്നുമാണ് രേണു മുൻപ് പറഞ്ഞത്.
"ആദ്യ ഭർത്താവിന്റെ വിഷയം വീണ്ടും വലിച്ചിടേണ്ട ആവശ്യമില്ല. അദ്ദേഹം മറ്റൊരു വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുകയാണ്. അവരെ ഇതിലേക്ക് വലിച്ചിടേണ്ട" എന്നാണ് മുമ്പ് അഭിമുഖങ്ങളിൽ രേണു പറഞ്ഞത്. അങ്ങനെ പറഞ്ഞ രേണു പിന്നെ എന്തിനാണ് ഇപ്പോൾ മുൻ ഭർത്താവിനെ അപകീർത്തിപ്പെടുത്തി സംസാരിച്ചതെന്നാണ് ബിഗ് ബോസ് പ്രേക്ഷകർ ചോദിക്കുന്നത്.