' എനിക്കും വേണം ഖാദി': ഓണം ഖാദി മേള ആഗസ്റ്റ് ഒന്ന് മുതല്‍

' എനിക്കും വേണം ഖാദി': ഓണം ഖാദി മേള ആഗസ്റ്റ് ഒന്ന് മുതല്‍
Published on

'എനിക്കും വേണം ഖാദി' എന്ന സന്ദേശവുമായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഓണം ഖാദിമേള ആഗസ്റ്റ് ഒന്ന് മുതല്‍ ആരംഭിക്കും. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന് കീഴിലുള്ള വില്‍പ്പന കേന്ദ്രത്തില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ ഗവ.റിബേറ്റ് ലഭിക്കും. ഖാദി ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടമൈതാനം (എ സ് ഷോറൂം) ഖാദി ഗ്രാമസൗഭാഗ്യ, പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ്, തൃത്താല, കുമ്പിടി, കൊല്ലങ്കോട് എന്നിവിടങ്ങളിലുള്ള ഖാദി ഷോറൂമുകളിലും, മണ്ണൂര്‍, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി എന്നീ ഗ്രാമസൗഭാഗ്യകളിലും, മൊബൈല്‍ സെയില്‍സ് വാനിലും പ്രത്യേക മേളകള്‍ നടക്കും. മേളയുടെ ഭാഗമായി എല്ലാ വില്‍പ്പനശാലകളിലും ഖാദി കോട്ടന്‍, സില്‍ക്ക്, മനില ഷര്‍ട്ടിങ് എന്നീ തുണിത്തരങ്ങളും ഉന്ന കിടക്കകള്‍, തേന്‍ മറ്റ് ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇലക്ട്രിക് കാര്‍, ഇലക്ട്രിക് സ്‌കൂട്ടര്‍, ഗിഫ്റ്റ് വൗച്ചറുകള്‍ തുടങ്ങി സമ്മാന പദ്ധതികളും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കുമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2534392.

Related Stories

No stories found.
Times Kerala
timeskerala.com