ഹൈബ്രിഡ് കഞ്ചാവ് കേസ് : കരിപ്പൂരിൽ നിന്ന് കടന്നുകളഞ്ഞ യാത്രക്കാരൻ പിടിയിൽ

3 more 'Pak sympathisers' held in Assam
Published on

റിപ്പോർട്ട് : അൻവർ ഷരീഫ്

കരിപ്പൂർ : വിദേശത്തു നിന്നു കോഴിക്കോട് വിമാനത്താവളം വഴി ഹൈബ്രിഡ് കഞ്ചാവ് കടത്തിയ കേസിൽ പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞ യാത്രക്കാരൻ പിടിയിലായി . കണ്ണൂർ സ്വദേശി മുഹമ്മദ് ഷഹീറിനെ ആണ് , ഇന്നലെ തമിഴ്‌നാട്ടിൽ നിന്നും കരിപ്പൂർ പൊലീസും ഡാൻസാഫ് സംഘവും ചേർന്നു പിടികൂടിയത്.ഇക്കഴിഞ്ഞ 12നു രാത്രിയിലായിരുന്നു സംഭവം. ബാങ്കോക്കിൽനിന്ന് അബുദാബി വഴി കരിപ്പൂരിലെത്തിയ യാത്രക്കാരൻ വിമാനത്താവളത്തിനു പുറത്തു കടത്തിയ 9 കോടി രൂപയുടെ 18 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് ആണു പൊലീസ് പിടികൂടിയത്. അതു സ്വീകരിക്കാനെത്തിയ കണ്ണൂർ സ്വദേശി റിജിൽ (35), തലശ്ശേരി സ്വദേശി റോഷൻ (33) എന്നിവർ അന്ന് പിടിയിലായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com