കൊച്ചി : ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഛായാഗ്രാഹകൻ സമീർ താഹിർ എക്‌സൈസിന് മുന്നിൽ ചോദ്യംചെയ്യലിനായി ഹാജരായി. ഇയാൾക്ക് എക്‌സൈസ് നോട്ടീസ് നൽകിയിരുന്നു. (Hybrid Cannabis case)
പിന്നാലെയാണ് സോണൽ ഓഫീസിൽ എത്തിയത്. ഖാലിദ് റഹ്‌മാൻ, അഷ്‌റഫ് ഹംസ എന്നീ യുവ സംവിധായകരെ സമീർ താഹിറിൻ്റെ ഫ്ലാറ്റിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്.
രാവിലെ തന്നെ സമീർ താഹിർ എത്തിയിരുന്നു. എന്നാൽ, ഉച്ചയ്ക്ക് ശേഷമാണ് സമയം അനുവദിച്ചത്.