തർക്കത്തെ തുടർന്ന് ഭാ​ര്യ​യെ വെ​ട്ടി ; ഭർത്താവ് പോ​ലീ​സ് ക​സ്റ്റ​ഡി​യിൽ |murder attempt

പു​ത്ത​രി​ക്ക​ൽ പൊ​ട്ടി​ക്കു​ള​ത്ത് അ​രു​ൺ (36) ആ​ണ് ഭാ​ര്യ മേ​ഘ്ന​യെ വെ​ട്ടിയത്.
crime
Published on

മ​ല​പ്പു​റം: ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു. പ​ര​പ്പ​ന​ങ്ങാ​ടി പു​ത്ത​രി​ക്ക​ലി​ലാ​ണ് സംഭവം നടന്നത്. പു​ത്ത​രി​ക്ക​ൽ പൊ​ട്ടി​ക്കു​ള​ത്ത് അ​രു​ൺ (36) ആ​ണ് ഭാ​ര്യ മേ​ഘ്ന​യെ വെ​ട്ടിയത്.

മേ​ഘ്നയും അരുണും തമ്മിൽ അ​ക​ന്ന് ക​ഴി​യു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളെ കാ​ണാ​നാ​യി മേ​ഘ്ന ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. എ​ന്നാ​ൽ, കു​ട്ടി​ക​ളെ കാ​ണാ​ൻ അ​രു​ൺ അനുവദിച്ചിരുന്നില്ല.

ഇ​തി​നെ ചൊ​ല്ലി ഇവരുവരും തമ്മിൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി. ഇതേ തുടർന്ന് ഭ​ർ​ത്താ​വ് വീ​ട്ടി​ലെ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് മേ​ഘ്നയെ വെ​ട്ടു​ക​യു​മാ​യി​രു​ന്നു. ആക്രമണത്തിൽ പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭ​ർ​ത്താ​വ് അ​രു​ണി​നെ പ​ര​പ്പ​ന​ങ്ങാ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related Stories

No stories found.
Times Kerala
timeskerala.com