പാ​ല​ക്കാ​ട്ട് കു​ടും​ബ​വ​ഴ​ക്കിനെ തുടർന്ന് ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു |crime

അ​യ​ല്‍​വാ​സി​യാ​യ രാ​ജ​നാ​ണ് നി​ല​വി​ളി കേ​ട്ട് ആ​ദ്യം ഓ​ടി​യെ​ത്തി​യ​ത്.
murder case
Published on

പാലക്കാട്: മാത്തൂര്‍ പല്ലഞ്ചാത്തനൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മാത്തൂര്‍ പല്ലഞ്ചാത്തനൂര്‍ പൊള്ളംപാടം വീട്ടില്‍ ഇന്ദിര(55)യെയാണ് ഭര്‍ത്താവ് വാസു(62) കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ പത്തിനായിരുന്നു നാടിനെ നടുക്കിയ സംഭവം

അ​യ​ല്‍​വാ​സി​യാ​യ രാ​ജ​നാ​ണ് നി​ല​വി​ളി കേ​ട്ട് ആ​ദ്യം ഓ​ടി​യെ​ത്തി​യ​ത്. വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്ത് മ​രി​ച്ച നി​ല​യി​ലാ​ണ് ഇ​ന്ദി​ര​യെ ക​ണ്ടെ​ത്തി​യ​ത്. വീ​ടി​നു മു​ന്‍​വ​ശ​ത്ത് കൊ​ടു​വാ​ളു​മാ​യി വാ​സു നി​ല്‍​പ്പു​ണ്ടാ​യി​രു​ന്നു.

കു​ടും​ബ​വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഭാ​ര്യ​യും മ​ക്ക​ളും പ​ക്ഷം​ചേ​ര്‍​ന്ന് ത​ന്നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​താ​യി വാ​സു ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് വാ​സു ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന​ത്.

Related Stories

No stories found.
Times Kerala
timeskerala.com