

കോട്ടയം: ഏറ്റുമാനൂരിൽ സ്കൂളിൽ കയറിയ ഭർത്താവ് അധ്യാപികയെ ആക്രമിച്ചു. ഏറ്റുമാനൂർ പൂവത്തുമുട്ടിലെ സ്കൂളിലാണ് സംഭവം. അധ്യാപികയായ ഡോണിയയെ ആണ് ഭർത്താവ് കൊച്ചുമോൻ ആക്രമിച്ചത്.(Husband enters class and stabs teacher in the neck with knife)
ഇവരുടെ കഴുത്തിൽ കത്തി ഉപയോഗിച്ച് മുറിവേൽപ്പിച്ച നിലയിലാണ്. പരിക്കേറ്റ അധ്യാപികയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇരുവരും തമ്മിലുള്ള കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെ കാരണം. സംഭവത്തിനുശേഷം കൊച്ചുമോൻ ഓടി രക്ഷപ്പെട്ടു.