ഇടുക്കി : കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. അയ്യപ്പൻകോവിൽ ചിന്ന സുൽത്താനിയ കോളനിയിൽ മണികണ്ഠന്റെ മകൾ ശരണ്യ (23)യ്ക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ആണ്ടിപ്പെട്ടി സ്വദേശി മദൻകുമാർ ആണ് അറസ്റ്റിലായത്.
മദൻകുമാറിന്റെ ഉപദ്രവം സഹിക്കാതെ വന്നതിനെ തുടർന്ന് നാലു ദിവസം മുൻപ് ശരണ്യയെ അച്ഛൻ കൂട്ടിക്കൊണ്ടു വന്നിരുന്നു. ഇന്ന് രാവിലെ സുൽത്താനിയായിൽ എത്തിയ മദൻ കുമാർ കൂടെ വരണമെന്ന് ശരണ്യയോട് ആവശ്യപ്പെട്ടു.
തുടർന്നുണ്ടായ തർക്കത്തിനിടെ മദൻകുമാർ കയ്യിൽ കരുതിയിരുന്ന അരിവാൾ ഉപയോഗിച്ച് ശരണ്യയെ വെട്ടുകയായിരുന്നു. പരിക്കേറ്റ ശരണ്യയെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.