കാമുകനൊപ്പം ഒളിച്ചോടി, യുവതിയെ പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് ആക്രമിച്ച് ഭർത്താവ്, ഗുരുതര പരിക്ക്: പ്രതി കസ്റ്റഡിയിൽ | Woman

പരിക്കേറ്റ യുവതിയും ഭർത്താവും പ്രണയിച്ച് വിവാഹിതരായവരാണ്.
Husband attacks woman who ran away with lover
Published on

പത്തനംതിട്ട: കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് സ്റ്റേഷന്റെ പരിസരത്ത് വെച്ച് ഭർത്താവ് ആക്രമിച്ച് പരിക്കേൽപ്പിച്ചു. പത്തനംതിട്ട അടൂരിലാണ് സംഭവം. അടൂർ മൂന്നാളം സ്വദേശിനിയായ 24-കാരിക്കാണ് തലയ്ക്ക് പരിക്കേറ്റത്.(Husband attacks woman who ran away with lover)

കഴിഞ്ഞ 22-ാം തീയതിയാണ് യുവതി ഭർത്താവിന്റെ സുഹൃത്തായ കാമുകനൊപ്പം പോയത്. തുടർന്ന് ഭർത്താവിന്റെ അമ്മ നൽകിയ മിസ്സിംഗ് പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവതിയെ കണ്ടെത്തിയിരുന്നു.

വിദേശത്തായിരുന്ന ഭർത്താവ്, ഭാര്യയെ കാണാനില്ലെന്ന് അറിഞ്ഞ് നാട്ടിലെത്തിയിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തിച്ച യുവതിയെ കോടതിയിൽ ഹാജരാക്കുന്നതിനായി പോലീസ് സംരക്ഷണയിൽ കൊണ്ടുപോകുന്നതിനിടെയാണ് ഭർത്താവ് ആക്രമിച്ചത്. ആക്രമണത്തിൽ നിലത്തു വീണ യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉടൻതന്നെ ഇവരെ അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് ആക്രമണം നടത്തിയ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ യുവതിയും ഭർത്താവും പ്രണയിച്ച് വിവാഹിതരായവരാണ്.

Related Stories

No stories found.
Times Kerala
timeskerala.com