ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ |murder attempt

എറണാകുളം ഏനാനല്ലൂർ സ്വദേശി അനന്തു ചന്ദ്രനാണ് (31) അറസ്റ്റിലായത്.
arrest
Published on

കൊ​ച്ചി : മ​ദ്യ​പാ​ന​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ.എറണാകുളം ഏനാനല്ലൂർ സ്വദേശി അനന്തു ചന്ദ്രനാണ് (31) അറസ്റ്റിലായത്. ഗുരുതരമായി പരുക്കേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തിയിരുന്ന അനന്തുവുമായി ഭാര്യ വഴക്കിടുന്നത് പതിവായിരുന്നു. അത്തരത്തിലുണ്ടായ ഒരു വാക്കുതർക്കത്തിനിടെയാണ് അനന്തു ചുറ്റിക ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്ക് അടിച്ചത്.ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഇ​യാ​ൾ വീ​ട്ടി​ൽ നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒളിവിൽ പോയ അനന്തുവിനെ പിടിക്കൂടുക്കുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com