തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വി എസ് അച്യുതാനന്ദൻ 101 ആം വയസ്സിൽ അന്തരിച്ചു. ചൊവ്വാഴ്ച, അദ്ദേഹത്തിന് ആദരഞ്ജലി അർപ്പിക്കാൻ ചരിത്രപ്രസിദ്ധമായ ദർബാർ ഹാളിന് പുറത്ത് ആയിരക്കണക്കിന് പേരാണ് കാത്തുനിന്നത്.(Hundreds throng to pay homage to VS Achuthanandan)
ഭൗതിക ശരീരം രാവിലെ മകന്റെ വസതിയിൽ നിന്ന് സെക്രട്ടേറിയറ്റിനുള്ളിലെ ഹാളിലേക്ക് ഔദ്യോഗിക പൊതു ആദരാഞ്ജലികൾക്കായി കൊണ്ടുപോയി. ആംബുലൻസിനൊപ്പം നിരവധി പാർട്ടി പ്രവർത്തകരും എത്തി. മറ്റു പലരും വാഹനങ്ങളിൽ പിന്തുടർന്നു.