യുദ്ധ വ്യാപനത്തിനെതിരെ മാനവസമൂഹം ഒന്നിക്കണം : കാന്തപുരം

Kanthapuram
Published on

കോഴിക്കോട്: പശ്ചിമേഷ്യയിൽ അശാന്തി വ്യാപിപ്പിക്കാനുള്ള ഇസ്രായേൽ നടപടികൾ മനുഷ്യത്വ വിരുദ്ധമാണെന്നും യുദ്ധ വ്യാപനത്തിനെതിരെ ഭരണാധികാരികളും മാനവസമൂഹവും ഒന്നിക്കമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യയിൽ യുദ്ധം സങ്കീർണമായാൽ ലോകമെങ്ങുമുള്ള ജനങ്ങളെ അത് ബാധിക്കും. അന്താരാഷ്ട്ര ഉടമ്പടികൾക്കും മാനവികതക്കും വിലകൽപ്പിക്കാത്ത ഇസ്രായേൽ ഭരണകൂടം ആധുനിക ലോകത്തിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിച്ച സംഗമത്തിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ പ്രാർഥന സദസ്സിന് നേതൃത്വം നൽകി. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, വിപിഎം ഫൈസി വില്യാപ്പള്ളി, സിപി ഉബൈദുല്ല സഖാഫി, സയ്യിദ് ഹസൻ ബുഖാരി വാരണാക്കര, ബശീർ സഖാഫി കൈപ്പുറം, ഉമറലി സഖാഫി എടപ്പുലം, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുൽ ഗഫൂർ അസ്ഹരി, നൗഷാദ് സഖാഫി കൂരാറ, അബ്ദുസത്താർ കാമിൽ സഖാഫി, അബ്ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, സൈദാലികുട്ടി ഹാജി കഞ്ഞിപ്പുര തുടങ്ങിയവർ സംബന്ധിച്ചു.

ഫോട്ടോ: മർകസ് അഹ്ദലിയ്യ ആത്മീയ സംഗമത്തിന് നേതൃത്വം നൽകി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com