കൊല്ലം : മ്യാന്മറിൽ മനുഷ്യക്കടത്ത് സംഘത്തിൻ്റെ പിടിയിലായ വിഷ്ണു സുരക്ഷിതൻ. 5 ലക്ഷം നൽകിയതോടെ ഇവർ ഇയാളെ തായ്‌ലൻഡിൽ ഉപേക്ഷിച്ചു. (Human trafficking to Myanmar)
നിലവിൽ ഇവിടെയാണ് ഉള്ളതെന്ന് വിഷ്ണു കുടുംബത്തെ അറിയിച്ചിട്ടുണ്ട്. എൻ കെ പ്രേമചന്ദ്രൻ ഇയാളുടെ കുടുംബത്തെ കണ്ടു.
യാത്രാ രേഖകൾ ഇല്ലാത്തതിനാൽ തായ്‌ലൻഡിൽ പിടിയിലായ വിഷ്ണുവിനെ എം പിയുടെ ഇടപെടലോടെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.