തിരുവനന്തപുരം : ആറ്റിങ്ങലിൽ വൻ ലഹരിവേട്ട. കാറിനുള്ളിലെ ഈന്തപ്പഴ ബാഗിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാൽ കിലോ എം ഡി എം എ ! (Huge MDMA hunt in Attingal)
രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് കല്ലമ്പലത്തെത്തിയ ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇത് വിദേശത്ത് നിന്നെത്തിയ 2 പേരും ഇവരെ കൂട്ടിക്കൊണ്ട് പോകാനെത്തിയ 2 പേരുമാണ്.
അറസ്റ്റിലായത് സഞ്ജു, നന്ദു, ഉണ്ണിക്കണ്ണൻ, പ്രവീൺ എന്നിവരാണ്. ഈ ലഹരി വസ്തുക്കൾക്ക് ഏകദേശം 5 കോടിയോളം രൂപ മതിപ്പുണ്ട്.