
തിരുവനന്തപുരം : കേരളത്തിലെ വെളിച്ചെണ്ണ വിലയിൽ വൻ വർദ്ധനവ് തുടരുകയാണ്. ലിറ്ററിന് 525ന് മുകളിലെത്തി നിൽക്കുന്ന വേളയിൽ ഏവരും ആശങ്കയിലാണ്. വിപണിയിൽ ആവശ്യമായ ഇടപെടൽ നടത്തുമെന്നാണ് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ പറയുന്നത്. (Huge increase in coconut oil prices)
ജനങ്ങൾക്ക് ന്യായവിലയ്ക്ക് വെളിച്ചെണ്ണ ലഭ്യമാക്കാനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹം അറിയിച്ചു. ഇതിനുള്ള ശ്രമം സപ്ലൈകോ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.