
കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ വൻ ലഹരിവേട്ട. പുളിക്കൽ യുവജന വായനശാലക്ക് സമീപത്തുവെച്ച് 99 .89 ഗ്രാം ബ്രൗൺഷുഗറുമായി പുളിക്കൽ ആന്തിയൂർകുന്ന് പാലക്കാളിൽ സ്വദേശി സക്കീർ( 34 ) ആന്തിയൂർ കുന്ന് ചെറിയമ്പാടൻവീട്ടിൽ ഷമീം എന്ന മുന്ന (42) എന്നിവരെ മലപ്പുറം എക്‌സൈസ് ഇൻസ്‌പെക്ടർ എപി ദിനേഷിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടി. മുബൈയിൽ നിന്നും വലിയ അളവിൽ ബ്രൗൺഷുഗർ കടത്തികൊടുവന്ന് പുലികളിൽ വെച്ച് കൈമാറുന്നതിനിടയിലാണ് പിടികൂടിയത്. മൂന്ന് ആഴ്ചയോളമായി ഇവരുടെ നീക്കങ്ങൾ എക്സൈസ് സംഘം നിരീക്ഷിച്ചവരികയായിരുന്നു.