
കാസര്‍ഗോഡ്: കാസര്‍ഗോഡ് ചട്ടഞ്ചാലില്‍, ദേശീയപാതയിലെ അപ്രോച്ച് റോഡിൽ വൻ ഗര്‍ത്തം രൂപപ്പെട്ടു(Huge crater). ദേശീയപാത ആറുവരിപ്പാതയിലെ പാലത്തിന്റെ അപ്രോച്ച് റോഡിലാണ് സംഭവം നടന്നത്.
കാല വർഷം ശക്തി പ്രാപിച്ചതിനെ തുടർന്നുണ്ടായ ശക്തമായ മഴയിലാണ് ടാറിങ് നടന്ന ഭാഗത്ത് ഗർത്തം രൂപപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. സംഭവം അറിഞ്ഞതിനെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.