
തിരുവനന്തപുരം: കാര്യവട്ടത്ത് വൻ കഞ്ചാവ് വേട്ട(cannabis). ഡാൻസാഫ് സംഘം കാര്യവട്ടം പേരൂർ ക്ഷേത്രത്തിന് സമീപത്തുളള വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. സംഭവത്തിൽ പോത്തൻകോട് അയണിമൂട് സ്വദേശി ശ്രീരാഗ് (33)നെ സംഘ അറസ്റ്റ് ചെയ്തു.
അലമാരയിൽ സൂക്ഷിച്ചിരുന്ന നിലയിൽ 18 കിലോ കഞ്ചാവാണ് സംഘം പിടിച്ചെടുത്തത്. ആന്ധ്രയിൽ നിന്നാണ് ഇയാൾ വീട്ടിലേക്ക് കഞ്ചാവ് കടത്തിയതെന്നാണ് വിവരം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.