മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ നിന്നും കഞ്ചാവ് പിടികൂടി.യാത്രക്കാരിയിൽ നിന്ന് 23.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടിച്ചെടുത്തത്,
പയ്യന്നൂർ സ്വദേശി മസൂദയെ കസ്റ്റംസ് പ്രിവൻ്റീവ് കസ്റ്റഡിയിലെടുത്തു. അബുദാബിയിൽ നിന്നുള്ള യാത്രക്കാരിയായിരുന്നു മസൂദ.
ഇന്ന് വൈകിട്ട് നാലോടെ ബാങ്കോക്കിൽ നിന്ന് അബുദാബി വഴി കോഴിക്കൊട് എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ബാഗിനുള്ളിൽ പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു.