HP OmniBook:മികച്ച എഐ ശേഷിയുള്ള ഓമ്‌നിബുക്ക് ലാപ്‌ടോപ്പുകൾ പുറത്തിറക്കി എച്ച്പി

HP OmniBook
Published on

കൊച്ചി: മികച്ച പുതുതലമുറ എഐ ശേഷിയുള്ള ഓമ്‌നിബുക്ക് ലാപ്‌ടോപ്പുകൾ എച്ച്പി പുറത്തിറക്കി. താങ്ങാനാവുന്ന വിലയിൽ ശക്തമായ പുതുതലമുറ എഐ കഴിവുകൾ എത്തിക്കുന്നതിനാണ് ഈ പുതിയ എച്ച്പി ഓമ്‌നിബുക്ക് 5, 3 സീരീസുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓമ്‌നിബുക്ക് 5ൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ എക്‌സ് പ്ലസ് പ്രോസസറുകളും ഓമ്‌നിബുക്ക് 3ൽ എഎംഡി റൈസൺ എഐ 300 സീരീസും വരുന്നതിനാൽ സെക്കൻഡിൽ 45 മുതൽ 50 ട്രില്യൺ വരെ പ്രവർത്തനങ്ങൾ നടത്താൻ ശേഷിയുള്ള എൻ‌പിയു സജ്ജീകരിച്ചിരിക്കുന്നു.

താങ്ങാനാവുന്ന വില, വിശ്വാസ്യത എന്നിവ മുന്നിൽകണ്ട് രൂപകൽപ്പന ചെയ്ത ഇവ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും മുതൽ ദൈനംദിന ഉപയോക്താക്കൾക്ക് വരെ എഐയുടെ മികവ് ഉപയോഗിക്കാവുന്ന തരത്തിലുള്ളവയാണ്. എച്ച്പി ഓമ്‌നിബുക്ക് 5 14-ഇഞ്ച് 75,999 രൂപ മുതലാണ് വില. എച്ച്പി ഓമ്‌നിബുക്ക് 3 14-ഇഞ്ച്, ഓമ്‌നിബുക്ക് 3 15-ഇഞ്ച് എന്നിവക്ക് 69,999 രൂപ മുതലും വില ആരംഭിക്കുന്നു. ഗ്ലേസിയർ സിൽവർ നിറത്തിൽ ലഭ്യമായ ഈ ലാപ്‌ടോപ്പുകൾ എച്ച്പി ഓൺലൈൻ സ്റ്റോറുകളിലും റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാണ്.

Related Stories

No stories found.
Times Kerala
timeskerala.com