
ബിഗ് ബോസ് മലയാളം സീസണിലെ എൻ്റർടെയിനറാണ് നെവിൻ. നേരത്തെ പല സാധനങ്ങളും മോഷ്ടിച്ച് പിടിക്കപ്പെട്ടപ്പോൾ ബിഗ് ബോസ് നടപടിയെടുത്തെങ്കിലും നെവിൻ എൻ്റർടെയിനർ ആയിത്തന്നെ തുടരുകയാണ്. ഇപ്പോൾ ജിസേലും അനുമോളും ബിഗ് ബോസിൽ നിന്ന് ഇറങ്ങിയാൽ എങ്ങനെയാവും ഇൻ്റർവ്യൂ നൽകുകയെന്ന നെവിൻ്റെ പ്രകടനമാണ് വൈറലാകുന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഏഷ്യാനെറ്റ് തന്നെയാണ് വിഡിയോ യൂട്യൂബ് ചാനലിൽ പങ്കുവച്ചത്.
ഇൻ്റർവ്യൂവറായ മസ്താനി ഇവിടെയും അതേ റോളിലാണ്. ആദ്യം ജിസേലായി അഭിനയിക്കുന്ന നെവിൻ പിന്നീട് അനുമോളാവുന്നു. അടുത്ത് വേദ് ലക്ഷ്മിയും ഇരിക്കുന്നുണ്ട്. ജിസേലിൻ്റെ ചങ്ക് പൊട്ടി, മലയാളത്തിലുള്ള പ്രാവീണ്യം, റൂൾസ് വയലേഷൻ തുടങ്ങിയ കാര്യങ്ങൾ നെവിൻ പറഞ്ഞു. അനുമോളിൻ്റെ കരച്ചിലും ചപ്പാത്തി പ്രശ്നവുമാണ് നെവിൻ പറഞ്ഞത്.