
ഓണാഘോഷത്തിന്റെ ആറാം ദിവസമായ തൃക്കേട്ട നാളിൽ പ്രത്യേകിച്ച് ആഘോഷങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും എല്ലാവരും തങ്ങളുടെ വീട്ടിൽ വിരുന്നിനെത്തുന്ന ദിവസമാണിത്. കുടുംബത്തിലെ എല്ലാവരും ഒത്തുകൂടി ഓണക്കോടികൾ പങ്കുവച്ചും ഓണസദ്യ ഒരുക്കിയും വീടുകളിൽ തന്നെ ആഘോഷിക്കുന്നു. കൂടാതെ നാട്ടുകാരെല്ലാവരും ഒത്തൊരുമിച്ച് ഓണപരിപാടികളും സംഘടിപ്പിക്കാറുണ്ട്. (Onam 2025)
തൃക്കേട്ട നാളിലെ പൂക്കളം
തൃക്കേട്ട നാളിൽ അഞ്ചു മുതൽ ആറു വരെ പൂക്കൾ ഉപയോഗിച്ചാണ് പൂക്കളം തീർക്കുന്നത്. തൃക്കേട്ട നാളിൽ പൂക്കളം ഒരുക്കുമ്പോൾ ആറ് വരി പൂക്കളം ഒരുക്കണം. വൃത്താകൃതിയിൽ ഒരുക്കുന്ന പൂക്കളത്തിൽ ജമന്തി, തുളസി, ശംഖുപുഷ്പം, തുമ്പപ്പൂവ്, കാക്കപ്പൂവ്, മുല്ല, ചെണ്ടുമല്ലി എന്നീ പൂക്കൾ ഉൾപ്പെടുത്താം. ഓണപ്പൂക്കൾ എന്നറിയപ്പെടുന്ന ഇത്തരം നാടൻ പൂക്കൾ ഉപയോഗിച്ച് അത്തപ്പൂക്കളം ഒരുക്കുന്നതാണ് ഉത്തമം.ഇന്ന്