
മലയാളികൾ കാത്തിരുന്ന തിരുവോണം വന്നെത്തി. തിരുവോണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുപോലെ ഒരുങ്ങി. പൂക്കളമിടലും, സദ്യയൊരുക്കലും, ഊഞ്ഞാലാട്ടവും ഓണക്കോടിയും എല്ലാമായി നല്ലൊരു ദിനത്തെ വരവേല്‍ക്കാന്‍ എല്ലാവരും തയ്യാറെടുത്ത് കഴിഞ്ഞു. എന്നാല്‍ പഴമയുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനും പാരമ്പര്യവും വിശ്വാസവും പിന്തുടരുന്നതിനും ഇന്നും ചിലര്‍ പാലിച്ച് പോരുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ എപ്പോഴും പ്രധാനപ്പെട്ടതാണ് ഓണപ്പൂക്കളം.
തിരുവോണ ദിനത്തില്‍ പൂക്കളം തയ്യാറാക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഐശ്വര്യവും സമൃദ്ധിയും നിറക്കുന്ന ഒരു പൊന്നൊണക്കാലത്തിനായി തയ്യാറെടുക്കുമ്പോള്‍ ഓണപ്പൂക്കളം തയ്യാറാക്കുന്നതിലും ശ്രദ്ധിക്കണം. ചില പൂക്കള്‍ ഓണപ്പൂക്കളത്തില്‍ പണ്ടുമുതലേ ഉപയോഗിക്കാറില്ല. അത് എന്തുകൊണ്ടാണെന്നും പൂക്കൾ ഏതൊക്കെയാണെന്നും നോക്കാം.
ഓണം എന്നത് ഒരു മതത്തിന്റേയോ ജാതിയുടേയോ ആഘോഷമല്ല, മറിച്ച് ഒരു ജനതയുടെ ആഘോഷമാണ്. അതുകൊണ്ട് തന്നെ ഓണാഘോഷത്തിൽ ജാതിയോ മതമോ കാണേണ്ടതില്ല. എങ്കിലും വിശ്വാസപ്രകാരം ചില പൂക്കള്‍ ഓണപ്പൂക്കളത്തില്‍ ഉപയോഗിക്കുന്നത് വീട്ടിലെ ഐശ്വര്യത്തെ ഇല്ലാതാക്കും എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ എപ്പോഴും ശുദ്ധിയും വൃത്തിയും ഉള്ള പൂക്കള്‍ വേണം ഇതിനായി ഉപയോഗിക്കേണ്ടത്. ഒരിക്കലും പെട്ടെന്ന് വാടിപ്പോവുന്നതോ അല്ലെങ്കില്‍ മോശം മണങ്ങളുള്ളതോ ആയ പൂക്കള്‍ ഉപയോഗിക്കാന്‍ പാടില്ല.
ചിലര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ വിശ്വാസം ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ പരമ്പരാഗത വിശ്വാസങ്ങള്‍ അനുസരിച്ച് നിര്‍ദ്ദിഷ്ട പൂക്കള്‍ ഭാഗ്യം കൊണ്ട് വരുമെന്നും ചില പൂക്കള്‍ നിര്‍ഭാഗ്യം കൊണ്ട് വരുമെന്നും പറയുന്നു. അതുകൊണ്ട് തന്നെ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്ന പൂക്കള്‍ മാത്രം ഈ ദിനത്തില്‍ പൂക്കളത്തില്‍ ഇടുന്നതിന് ശ്രദ്ധിക്കണം. നെഗറ്റീവ് എനര്‍ജിയുണ്ടാക്കുന്ന പൂക്കളെ ഒഴിവാക്കുന്നതിനും പലരും ശ്രദ്ധിക്കുന്നു.
ദേവാരാധനയുമായുള്ള ഒത്തുചേരല്‍, മഹാബലി തമ്പുരാനെ ആരാധിക്കുന്ന വരവേല്‍ക്കുന്ന ഒരു ആഘോഷമാണ് ഓണം. ഈ ആഘോഷം വിവിധ ദേവതകളുടെ ആരാധനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ബഹുമാനവും ഭക്തിയും പ്രതിഫലിപ്പിക്കുന്ന ദിനമായതിനാല്‍ തിരുവോണത്തിൽ ദേവതകള്‍ക്ക് ഇഷ്ടപ്പെട്ട പൂക്കള്‍ കൊണ്ട് പൂക്കളം തീര്‍ക്കുന്നത് നല്ലതാണ്. ഇതെല്ലാം ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കും എന്നാണ് വിശ്വാസം.
കൂടാതെ വിവിധ തരത്തിലുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്. ഇവക്കെല്ലാം തന്നെ പ്രത്യേകം പൂക്കളും ഉണ്ട്. ക്ഷേത്രത്തില്‍ പൂജക്കെടുക്കുന്ന ചില പൂക്കള്‍ പൂക്കളത്തിനായി ഉപയോഗിക്കുന്നില്ല. അത് പ്രത്യേക ക്ഷേത്രങ്ങളിലോ പ്രത്യേക ചടങ്ങുകളിലോ അര്‍പ്പിക്കാന്‍ മാത്രമുള്ളതായിരിക്കും. ഓണപ്പൂക്കളത്തിനുള്ള പൂക്കള്‍ തിരഞ്ഞെടുക്കുന്നത് പലപ്പോഴും ഈ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും.