
ഓണാഘോഷത്തിന്റെ നാലാം നാളാണ് വിശാഖം. വളരെ മംഗളകരമായ ദിവസമാണ് വിശാഖം. ഈ ദിവസത്തോടെ നാടെങ്ങും ഓണത്തിരക്കുകളിലേക്ക് നീങ്ങും. ഓണച്ചന്തകൾക്ക് തുടക്കം കുറിക്കുന്നതും ഓണത്തിരക്ക് അനുഭവപ്പെടുന്നതും വിശാഖം നാൾ മുതലാണ്. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും മലയാളി ഓണം ആഘോഷിക്കും. വേറെന്ത് മറന്നാലും ഓണത്തെ മറന്നുകൊണ്ടുള്ള ജീവിതം മലയാളിക്ക് സാധ്യമല്ല. മലയാളികള്‍ ഇത്രയേറെ കാത്തിരിക്കുന്നതും തയാറെടുപ്പുകള്‍ നടത്തുന്നതുമായ ഒരു ആഘോഷവും കേരളത്തിലില്ല.
വിശാഖം നാളില്‍ പൂവിടേണ്ട രീതി
നാലാം ദിവസമായ വിശാഖം നാളിൽ ശംഖുപുഷ്പം, കോളാമ്പി, ബാൾസ്യം, അരളി എന്നീ നാലിനം പൂക്കളാണ് പൂക്കളത്തിൽ ഉൾപ്പെടുത്തേണ്ടത്. നാല് നിരയുള്ള പൂക്കളമായിരിക്കും ഈ ദിവസം ഒരുക്കുന്നത്. ഈ ദിവസങ്ങളിലെല്ലാം വട്ടത്തിലായിരിക്കണം പൂക്കളം ഒരുക്കേണ്ടത്. വീട്ടുമുറ്റത്ത് മഹാബലിയ്ക്കായി ഇടുന്ന അത്തപൂക്കളത്തില്‍ ഇല ചേര്‍ക്കാന്‍ പാടില്ലെന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്.