'പോറ്റി പാരഡി മ്ലേച്ഛം, സോണിയ ഗാന്ധിക്കെതിരെ വിരൽ ചൂണ്ടാനില്ല, എന്നാൽ പോറ്റി എങ്ങനെ അവിടെയെത്തി ?': MA ബേബി | Sonia Gandhi

കുറ്റക്കാർ ആരായാലും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
How did Potty get to meet Sonia Gandhi, asks MA Baby
Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ പാർട്ടി നിലപാട് വ്യക്തമാക്കി എം.എ. ബേബി. കുറ്റക്കാർ ആരായാലും അവർക്കെതിരെ സംഘടനാപരമായ നടപടികൾ സ്വീകരിക്കുമെന്നും വിഷയത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.(How did Potty get to meet Sonia Gandhi, asks MA Baby)

'പോറ്റി' പാരഡി മ്ലേച്ഛമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സോണിയ ഗാന്ധിക്ക് നേരെ ഈ വിഷയത്തിൽ വിരൽ ചൂണ്ടാനില്ലെന്ന് വ്യക്തമാക്കിയ എം എ ബേബി, എന്നാൽ ഈ വ്യക്തി എങ്ങനെ അവിടെയെത്തി എന്ന ചോദ്യം പ്രസക്തമാണെന്നും കൂട്ടിച്ചേർത്തു.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വർഗ്ഗീയ പരാമർശങ്ങളോട് അസ്വീകാര്യമായ നിലപാടുകളെ പാർട്ടി തള്ളിക്കളയുമെന്നും അദ്ദേഹം പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com