Houthi attack : യെമൻ തീരത്ത് ഹൂതികളുടെ ആക്രമണത്തിൽ മുങ്ങിയ കപ്പലിലെ മലയാളിയെ കാണാതായിട്ട് ദിവസങ്ങൾ: ഇടപെടൽ തേടി കുടുംബം

മുൻ സൈനികൻ കൂടിയായ അനിൽ കുമാറിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം കെ സി വേണുഗോപാൽ എം പിക്കും വിദേശകാര്യ മന്ത്രിക്കും കത്തയച്ചിട്ടുണ്ട്.
Houthi attack : യെമൻ തീരത്ത് ഹൂതികളുടെ ആക്രമണത്തിൽ മുങ്ങിയ കപ്പലിലെ മലയാളിയെ കാണാതായിട്ട് ദിവസങ്ങൾ: ഇടപെടൽ തേടി കുടുംബം
Published on

ആലപ്പുഴ : യെമൻ തീരത്തിന് സമീപം ചെങ്കടലിൽ ഹൂതി ആക്രമണത്തിൽ മുങ്ങിയ കപ്പലിലെ മലയാളി ജീവനക്കാരനെ കാണാനില്ല. എന്റർനിറ്റി സി എന്ന കപ്പലിൽ ജോലി ചെയ്തിരുന്ന കായംകുളം സ്വദേശി അനിൽ കുമാറിനെയാണ് കാണാതായത്.(Houthi attack on ships)

ഇക്കാര്യം സൗദിയിലെ ഇന്ത്യൻ എംബസി കുടുംബത്തെ അറിയിച്ചു. ഇയാളെ കണ്ടെത്താനായി ഇടപെടൽ വേണമെന്ന് കുടുംബം ആവശ്യമുന്നയിച്ചു.

മുൻ സൈനികൻ കൂടിയായ അനിൽ കുമാറിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം കെ സി വേണുഗോപാൽ എം പിക്കും വിദേശകാര്യ മന്ത്രിക്കും കത്തയച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com