പേരാമ്പ്രയിലെ വീട്ടമ്മയുടെ മരണം കൊലപാതകം ; മകൻ കസ്റ്റഡിയിൽ |murder case

സം​ഭ​വ​ത്തി​ൽ മ​ക​ൻ ലി​നീ​ഷി​നെ (42) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.
murder case
Published on

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര കൂ​ത്താ​ളി​യി​ലെ വീ​ട്ട​മ്മ​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം. സം​ഭ​വ​ത്തി​ൽ മ​ക​ൻ ലി​നീ​ഷി​നെ (42) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. പ​ത്മാ​വ​തി അ​മ്മ (65)ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

മദ്യ ലഹരിയിൽ അമ്മയുടെ സ്വർണം ആവശ്യപ്പെട്ടുള്ള തർക്കത്തിനിടെ മർദിക്കുകയായിരുന്നു. ഓഗസ്റ്റ് 5 ന് ആയിരുന്നു സംഭവം.ബോ​ധം ഇ​ല്ലാ​തെ കി​ട​ക്കു​ന്ന​ത് ക​ണ്ട​തി​നെ​തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് സം​ഭ​വ ദി​വ​സം പ്ര​തി പോ​ലീ​സി​നോ​ട് ആദ്യം പ​റ​ഞ്ഞി​രു​ന്ന​ത്.

പേരാമ്പ്രയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ വെച്ചാണ് വീട്ടമ്മ മരണപ്പെട്ടത്.ഇടിയുടെ ആഘാതത്തിൽ തലയിൽ രക്തം കട്ടപിടിക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്തതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.ഇതേ തുടർന്ന് പ്രതിയെ തെളിവുകൾ നിരത്തി പേരാമ്പ്ര പോലീസ് ചോദ്യം ചെയ്തപ്പോളാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com