തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ മരണം ആത്മഹത്യ. വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിന്റെ പേര് ആത്മഹത്യാക്കുറിപ്പിൽ ഉണ്ടെന്ന് പൊലീസ് പറയുന്നു.
നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെതിരെ ആത്മഹത്യാക്കുറിപ്പിൽ ഗുരുതര ആരോപണങ്ങളാണ് ഉള്ളതെന്ന് പൊലീസ് അറിയിച്ചു.ഇന്നലെയാണ് നെയ്യാറ്റിൻകര മുട്ടക്കാട് സ്വദേശി സുനിതകുമാരിയാണ് മരിച്ചത്. ഗ്യാസിൽ നിന്ന് തീ പടർന്നായിരുന്നു മരണം.
തിരുവനന്തപുരം മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുനിതയുടെ നിലവിളികേട്ട് ഓടിയെത്തിയ മകനും സമീപവാസികളും ചേർന്ന് നെയ്യാറ്റിൻകര ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.