
കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ബത്തേരി നമ്പ്യാര്‍കുന്നില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. എലിസബത്തിനെ കൊലപ്പെടുത്തിയത് ഭര്‍ത്താവാണെന്ന് പൊലീസ് കണ്ടെത്തി.
കടബാധ്യതയെ തുടര്‍ന്നുള്ള തര്‍ക്കം മൂലം എലിസബത്തിനെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. എലിസബത്തിനെ കൊലപ്പെടുത്തിയ ശേഷം തോമസ് ഞരമ്പ് മുറിച്ച് ജീവനൊടുക്കാനും ശ്രമിച്ചിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ചയാണ് നമ്പ്യാർകുന്നിൽ വീടിനുള്ളിൽ ഭാര്യ എലിസബത്തിനെ കൊല്ലപ്പെട്ട നിലയിലും ഭർത്താവിനെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തിയത്. ഇരുവരെയും കാണാതായതോടെ വീട്ടിലെത്തിയ ബന്ധുക്കളാണ് മരണ വിവരം അറിഞ്ഞത്. ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ തോമസ് വർഗീസിനെ ബന്ധുക്കള്‍ ഉടന്‍ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.