തൃശൂർ : വാണിയമ്പാറ മഞ്ഞവാരിയിൽ കാട്ടുപന്നി ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. പുതിയ വീട്ടിൽ സീനത്തിന് (50) പരിക്കേറ്റത്.
തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ കാന്റീൻ ജീവനക്കാരിയാണ് സീനത്ത്. രാവിലെ 6.30നാണ് സീനത്തിനെ കാട്ടുപന്നി ആക്രമിച്ചത്.
കൈ-കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ സീനത്തിനെ തൃശ്ശൂർ മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ സീനത്തിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു