തിരുവനന്തപുരം : വെങ്ങാനൂർ കട്ടച്ചൽക്കുഴിയിൽ വീട്ടമ്മയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. കട്ടച്ചൽക്കുഴി സ്വദേശി ശുഭയെ (35) ആണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
മുറ്റത്ത് തുണി അലക്കുമ്പോള്‍ കോഴിയെ പിടിക്കാൻ ശ്രമിക്കുന്ന നായയെ വിരട്ടിയോടിക്കാൻ ശ്രമിക്കുന്നതിനിടെ നായ ഇവരെ ആക്രമിച്ചു. മുഖത്ത് കടിയേറ്റ ശുഭയെ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
മുഖത്ത് പല്ലുകൾ ആഴ്ന്നിറങ്ങിയതിനാൽ പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്ന് ഡോക്ടർമാർ നിർദേശിച്ചു. അതേ സമയം, പ്രദേശത്തെ ആയുർവേദ കേന്ദ്രത്തിൽ ഡ്യൂട്ടിക്ക് എത്തിയ ഡോ. ജിഷയ്‌ക്ക് നേരയായിരുന്നു ആക്രമണം. വസ്ത്രത്തിലാണ് നായയുടെ കടിയേറ്റത്. ഭർത്താവിനൊപ്പം ബൈക്കിൽ വരികയായിരുന്നു.